Monday, August 31, 2026

നേപ്പാള്‍ പ്രളയം: 955 മരണം; കാണാതായ 2500ഓളം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

കാഠ്മണ്ഡു: നേപ്പാളില്‍ വന്‍ നാശം വിതച്ച മിന്നല്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 955 ആയി ഉയര്‍ന്നു. 2500-ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ 85 അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെടുന്നുണ്ടെന്ന് യു.എസ് വ്യക്തമാക്കുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള 49 പേരെ ടിബറ്റ് അതിര്‍ത്തി ഭാഗത്ത് കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. പൊന്നാനി സ്വദേശികളായ നാലു മലയാളി തീര്‍ത്ഥാടകര്‍ക്കായി ടിബറ്റിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ബന്ധുക്കളുടെ നേതൃത്വത്തിലും തിരച്ചില്‍ തുടരുകയാണ്.

അതിനിടെ, ദുരന്തമുഖത്തുനിന്ന് ആളുകളെ രക്ഷപ്പെടുത്തി കൊണ്ടുപോവുകയായിരുന്ന ബസ് അപകടത്തില്‍പ്പെട്ട് 32 പേര്‍ക്ക് പരിക്കേറ്റു. ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളില്‍ കുടുങ്ങിയ നൂറിലധികം തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ കരസേനയുടെ പ്രത്യേക സംഘം തെരച്ചില്‍ നടത്തുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ബെയ്ലി പാലങ്ങള്‍ നിര്‍മ്മിക്കാനുള്ള നടപടികളും ആരംഭിച്ചു.

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഇന്ത്യന്‍ ഫോറന്‍സിക് സംഘവും നേപ്പാളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുമ്പോള്‍, പ്രളയ മുന്നറിയിപ്പിനെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളായ ബീഹാറിലും ഉത്തര്‍പ്രദേശിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!