Tuesday, September 1, 2026

ഫെഡറല്‍ ഉപതിരഞ്ഞെടുപ്പ്: മിന്നും വിജയം നേടി ലിബറല്‍ പാര്‍ട്ടി; ഭൂരിപക്ഷം നിലനിര്‍ത്തി കാര്‍ണി

ഓട്ടവ: കാനഡയിലെ മൂന്ന് ഫെഡറല്‍ ഉപതിരഞ്ഞെടുപ്പുകളിലും മിന്നും വിജയം നേടി ലിബറല്‍ പാര്‍ട്ടി. ബ്രിട്ടിഷ് കൊളംബിയ, ഒന്റാരിയോ, കെബെക് എന്നീ പ്രവിശ്യകളിലെ ഒഴിവ് വന്ന മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതോടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി കേവലഭൂരിപക്ഷം ഉറപ്പിച്ചു.

കെബെക്കിലെ ഒരു സീറ്റ് പിയര്‍ പൊളിയേവിന്റെ കണ്‍സര്‍വേറ്റീവുകളില്‍ നിന്ന് പിടിച്ചെടുത്ത ലിബറലുകള്‍, ഒന്റാരിയോയിലെയും ബ്രിട്ടീഷ് കൊളംബിയയിലെയും തങ്ങളുടെ കോട്ടകള്‍ നിലനിര്‍ത്തി. കെബെക്കിലെ ഷികൂട്ടിമി-ലെ ഫോര്‍ഡിലാണ് ലിബറലുകള്‍ വന്‍ വിജയം നേടിയത്. ഒന്റാരിയോയിലെ ബീച്ചസ്-ഈസ്റ്റ് യോര്‍ക്ക്, ബി.സി.യിലെ നോര്‍ത്ത് വന്‍കൂവര്‍-കാപ്പിലാനോ എന്നീ മണ്ഡലങ്ങളും ലിബറലുകള്‍ നിലനിര്‍ത്തി. ഈ മൂന്ന് ജയങ്ങളോടെ ജനപ്രതിനിധി സഭയില്‍ ലിബറല്‍ പാര്‍ട്ടിയുടെ അംഗസംഖ്യ 173 ആയി ഉയര്‍ന്നു. സഭയില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ 172 സീറ്റുകളാണ് വേണ്ടത്. ഇതോടെ 2029 വരെ സര്‍ക്കാരിന് ഭീഷണിയില്ലാതെ ഭരണം തുടരാനാകും.

മുന്‍ ലിബറല്‍ എംപിമാര്‍ രാജി വെച്ചതിനെയും പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് എംപി സെനറ്റിലേക്ക് നിയമിതനായതിനെയും തുടര്‍ന്നാണ് ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. കാനഡയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ ലിബറല്‍, കണ്‍സര്‍വേറ്റീവ്, ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി), ബ്ലോക്ക് കെബെക്ക് എന്നിവ ശക്തമായ സ്ഥാനാര്‍ത്ഥികളെയാണ് മത്സരരംഗത്ത് ഇറക്കിയിരുന്നത്.

അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കങ്ങളും ട്രംപിന്റെ നയങ്ങളും വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഈ ഉപതിരഞ്ഞെടുപ്പുകള്‍ നടന്നത്.
രാജ്യത്ത് നിലനില്‍ക്കുന്ന മറ്റ് ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താതെ മൂന്ന് മണ്ഡലങ്ങളില്‍ മാത്രം തന്ത്രപരമായി ഉപതിരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!