വാഷിങ്ടണ്‍: യൂറോപ്പില്‍ വലതുപക്ഷ ആശയങ്ങള്‍ ശക്തിപ്പെടുത്താന്‍ മാധ്യമങ്ങളെ സഹായിക്കാന്‍ വന്‍ തുക ചിലവഴിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ഇതിനായി 4 മില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിക്കും. കണ്‍സേര്‍വേറ്റീവ് ആശയങ്ങളെ പല മേഖലകളില്‍ ശക്തിപ്പെടുത്തുന്നതിനായി മാറ്റിവച്ച 25 മില്യണ്‍ ഡോളറില്‍ നിന്നാണ് ഈ തുക മാറ്റിവയ്ക്കുക എന്നാണ് റിപ്പോര്‍ട്ട്.
ട്രംപും വിവിധ യൂറോപ്യന്‍ ഭരണകൂടങ്ങളും നേതാക്കളും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ ഈ നീക്കം. യൂറോപ്യന്‍ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ട്രംപ് ആവശ്യമില്ലാതെ ഇടപെടുന്നുവെന്ന വിമര്‍ശനം ശക്തമാണ്. ഇത് യൂറോപ്പിലെ ജനങ്ങള്‍ക്കിടയില്‍ തന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് തീരുമാനമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്

അറ്റ്ലാന്റിക് മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും അഭിപ്രായസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ തുക അനുവദിക്കുന്നതെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ലേബര്‍ വ്യക്തമാക്കുന്നു. വരുംവര്‍ഷങ്ങളില്‍ യൂറോപ്പില്‍ നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, അവിടെയുള്ള പോപ്പുലിസ്റ്റ് വലതുപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് ട്രംപ് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ മാധ്യമ മേഖലയില്‍ വന്‍ സാമ്പത്തിക സഹായം നല്‍കാനുള്ള നീക്കം
