തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ഗോപന് സ്വാമിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് വ്യക്തമാക്കുന്ന അന്തിമ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ദുരൂഹതകള്‍ നീങ്ങിയതോടെ സംഭവത്തില്‍ എടുത്ത കേസ് പോലീസ് ഔദ്യോഗികമായി അവസാനിപ്പിച്ചു.
താന്‍ സമാധിയാകാന്‍ പോകുകയാണെന്ന് കുടുംബത്തെ അറിയിച്ച ഗോപന് സ്വാമിയുടെ സംസ്കാരം, നാട്ടുകാരെയോ മറ്റ് ബന്ധുക്കളെയോ അറിയിക്കാതെ മക്കള്‍ ചേര്‍ന്നാണ് നടത്തിയത്. തുടര്‍ന്ന് കൊലപാതക സാധ്യത ആരോപിച്ച് നാട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. വീടിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തിന് സമീപം നിര്‍മ്മിച്ച സമാധിസ്ഥലത്ത് പൂജകളും നടന്നിരുന്നു.

ആചാരലംഘനം ചൂണ്ടിക്കാട്ടി പോസ്റ്റ്മോര്ട്ടത്തെ ബന്ധുക്കള്‍ എതിര്‍ത്തുവെങ്കിലും, കോടതിയുടെയും സര്‍ക്കാരിന്റെയും ഇടപെടലിലൂടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് കേസ് അവസാനിപ്പിച്ചത്.
