Tuesday, September 1, 2026

‘ഇത് ലേക്ക് ഒന്റാരിയോ തന്നെ’; ട്രംപിന്റെ പേരുമാറ്റത്തിനെതിരെ നയാഗ്രയിലെ വ്യാപാരികൾ

ഓട്ടവ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലേക്ക് ഒന്റാരിയോയുടെ പേര് ‘ലേക്ക് അമേരിക്ക’ എന്നാക്കി മാറ്റിയതോടെ പ്രതികരണവുമായി നയാഗ്ര മേഖലയിലെ വ്യാപാരികൾ. പേരുമാറ്റത്തെ പരിഹസിച്ചും പ്രതിഷേധം രേഖപ്പെടുത്തിയും ചില വ്യാപാര സ്ഥാപനങ്ങൾ രംഗത്തെത്തി.

അമേരിക്കൻ ഉപയോക്താക്കൾക്കായി ഗൂഗിൾ മാപ്‌സിൽ ലേക്ക് ഒന്റാരിയോയുടെ പേര് ‘ലേക്ക് അമേരിക്ക’ എന്നാക്കി പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് നയാഗ്ര ഫാൾസിലെ കാർസൺസ് പിസേറിയ ഉടമകൾ തങ്ങളുടെ മെനുവിലും ‘പേരുമാറ്റം’ നടത്തിയത്.

റെസ്റ്റോറന്റ് ഉടമകളായ റിച്ചാർഡ് കാർപെന്ററും ജോനാഥൻ ഒൽഷെവ്സ്കിയും അമേരിക്കൻ നഗരങ്ങളുമായി ബന്ധപ്പെട്ടിരുന്ന ചില വിഭവങ്ങളുടെ പേരുകൾ കനേഡിയൻ നഗരങ്ങളുടെ പേരുകളാക്കി മാറ്റി. ‘ബഫലോ ചിക്കൻ സാൻഡ്‌വിച്ച്’ എന്ന വിഭവത്തിന് ‘ഒന്റാരിയോ വിങ് സോസ് ചിക്കൻ സാൻഡ്‌വിച്ച്’ എന്നും ‘ചിക്കാഗോ ഡീപ് ഡിഷ്’ വിഭവത്തിന് ‘തൊറോൾഡ്-സ്റ്റൈൽ ഡീപ് ഡിഷ് പിസ’ എന്നും പേരിട്ടു.

പേരുമാറ്റം സംബന്ധിച്ച റെസ്റ്റോറന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിന്തുണയുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാൽ നടപടി താൽക്കാലികവും തമാശയുടെ ഭാഗമായുമാണെന്ന് ഉടമകൾ വ്യക്തമാക്കി.

അതേസമയം, നയാഗ്ര-ഓൺ-ദി-ലേക്കിലെ ഐറിഷ് ഡിസൈൻ എന്ന സ്ഥാപനത്തിന്റെ ഉടമ ഷൗന ഡിക്‌സണും പേരുമാറ്റത്തോട് അതൃപ്തി രേഖപ്പെടുത്തി. വിദേശത്തുള്ള ഉപഭോക്താക്കൾക്ക് തന്റെ കടയുടെ സ്ഥാനം മനസ്സിലാക്കിക്കൊടുക്കാൻ വർഷങ്ങളായി ലേക്ക് ഒന്റാരിയോ ഒരു പ്രധാന അടയാളമായി ഉപയോഗിച്ചുവരുന്നതായി അവർ പറഞ്ഞു.

ലേക്ക് ഒന്റാരിയോയുടെ പേരുമാറ്റം കാനഡ-അമേരിക്ക ബന്ധത്തിലെ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ്. വ്യാപാര തർക്കത്തിനിടെ ഇരു രാജ്യങ്ങളിലെയും സാധാരണ വ്യാപാരികളും ഉപഭോക്താക്കളും അതിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിനിടെയാണ് നയാഗ്രയിലെ വ്യാപാരികളുടെ ഈ പ്രതികരണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!