അന്റ്‌ലാന്റിക്: നോവസ്‌കോഷ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് എന്നീ പ്രവിശ്യകളില്‍ പെട്ടെന്നുള്ള വില നിര്‍ണ്ണയ മാറ്റങ്ങളെ തുടര്‍ന്ന് ഡീസല്‍ വിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി.
നോവസ്‌കോഷ:
ഹാലിഫാക്‌സ് മേഖലയില്‍ ഡീസല്‍ ലിറ്ററിന് 12.8 സെന്റ് വര്‍ധിച്ച് കുറഞ്ഞ വില 256.2 സെന്റായി. റഗുലര്‍ സെല്‍ഫ് സര്‍വീസ് പെട്രോള്‍ വില മാറ്റമില്ലാതെ ലിറ്ററിന് 188.5 സെന്റായി തുടരുന്നു. കേപ്പ് ബ്രെറ്റനില്‍ പെട്രോള്‍ വില 190.4 സെന്റിലും ഡീസല്‍ വില ലിറ്ററിന് 258.2 സെന്റിലുമെത്തി.

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്:
പി.ഇ.ഐ.യില്‍ ഡീസല്‍ വിലയില്‍ ലിറ്ററിന് 11.5 സെന്റിന്റെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ കുറഞ്ഞ നിരക്ക് ലിറ്ററിന് 256.3 സെന്റായി ഉയര്‍ന്നു. എന്നാല്‍ റഗുലര്‍ സെല്‍ഫ് സര്‍വീസ് പെട്രോള്‍ വില ലിറ്ററിന് 198.8 സെന്റായി മാറ്റമില്ലാതെ തുടരുന്നു.
ന്യൂ ബ്രണ്‍സ്വിക്:
ന്യൂ ബ്രണ്‍സ്വിക് പ്രവിശ്യയില്‍ ഇന്ധനവിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. ബുധനാഴ്ച വരുത്തിയ മാറ്റത്തിന് ശേഷം ഡീസലിന്റെ പരമാവധി വില ലിറ്ററിന് 254.3 സെന്റിലും റഗുലര്‍ സെല്‍ഫ് സര്‍വീസ് പെട്രോള്‍ വില 190.3 സെന്റിലും തുടരുകയാണ്.
