Monday, September 7, 2026

മിയാമിയിൽ ആമസോൺ കാർഗോ വിമാനം തകർന്നു; അഞ്ച് മരണം

ന്യൂയോർക്ക്: യുഎസിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ആമസോൺ പ്രൈം എയറിന്റെ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി തകർന്നുവീണു. അപകടത്തിൽ അഞ്ച് പേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുമ്പായിരുന്നു അപകടം. പ്രൈം എയർ ഫ്ലൈറ്റ് 7598 വിമാനത്താവളത്തിലെ ഡയഗണൽ റൺവേയിൽ നിന്ന് തെന്നിമാറി നിലത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങളിലുണ്ടായിരുന്ന രണ്ട് പേർ വിമാനത്തിനുള്ളിൽ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്.

അപകടത്തെ തുടർന്ന് 60-ലധികം രക്ഷാപ്രവർത്തക യൂണിറ്റുകളും ഏകദേശം 200 ജീവനക്കാരും സ്ഥലത്തെത്തി. വിമാനത്തിൽ നിന്ന് ഇന്ധന ചോർച്ച തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ വൈകിയും നീണ്ടതായി മിയാമി-ഡേഡ് ഫയർ റെസ്ക്യൂ അറിയിച്ചു.അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!