Friday, September 11, 2026

മാരിടൈം പ്രവിശ്യകളില്‍ ഇന്ധനവിലയില്‍ മാറ്റം

അറ്റ്‌ലാന്റിക്: മാരിടൈം പ്രവിശ്യകളില്‍ ഇന്ധനവിലയില്‍ മാാറ്റം. നോവ സ്‌കോഷ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് (P.E.I.), ന്യൂ ബ്രണ്‍സ്വിക് എന്നിവിടങ്ങളിലാണ് ഇന്ധനവില പുനര്‍നിര്‍ണ്ണയിച്ചത്.

നോവസ്‌കോഷ (Nova Scotia)

നോവ സ്‌കോഷയിലെ ഹാലിഫാക്‌സ് മേഖലയില്‍ സാധാരണ പെട്രോള്‍ വിലയില്‍ ലിറ്ററിന് 2.3 സെന്റ് കുറഞ്ഞു. ഇതോടെ പുതിയ കുറഞ്ഞ നിരക്ക് ലിറ്ററിന് 190.2 സെന്റായി. ഡീസല്‍ വിലയില്‍ 3.9 സെന്റിന്റെ കുറവ് രേഖപ്പെടുത്തിയതോടെ കുറഞ്ഞ നിരക്ക് 252.3 സെന്റിലെത്തി. കേപ് ബ്രെട്ടണില്‍ സാധാരണ പെട്രോളിന് ലിറ്ററിന് 192.1 സെന്റും ഡീസലിന് 254.2 സെന്റുമാണ് വില.

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് (P.E.I.)

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ സാധാരണ പെട്രോള്‍ വിലയില്‍ മാറ്റമില്ല. നിരക്ക് ലിറ്ററിന് 204.6 സെന്റായി തുടരുന്നു. അതേസമയം ഡീസല്‍ വില ലിറ്ററിന് 4.6 സെന്റ് കുറഞ്ഞ് 255.2 സെന്റിലെത്തി.

ന്യൂബ്രണ്‍സ്വിക് (New Brunswick)

ന്യൂ ബ്രണ്‍സ്വികില്‍ സാധാരണ പെട്രോള്‍ വിലയില്‍ 0.2 സെന്റിന്റെ ചെറിയ വര്‍ദ്ധനവുണ്ടായി. പുതിയ ഉയര്‍ന്ന നിരക്ക് ലിറ്ററിന് 194.6 സെന്റാണ്. അതേസമയം, ഡീസല്‍ വില ലിറ്ററിന് 4.3 സെന്റ് വര്‍ദ്ധിച്ച് 258.8 സെന്റായി ഉയര്‍ന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!