ലണ്ടൻ, ഒൻ്റാരിയോ : ലണ്ടൻ ഒൻ്റാരിയോയ്ക്ക് അടുത്ത് ഇംഗർസോളിൽ (Ingersoll) പ്ലൈവുഡ് കയറ്റിവന്ന ഫ്ലാറ്റ്ബെഡ് ലോറിയിൽ നിന്ന് പ്ലൈവുഡ് വീണ് ഇന്ത്യൻ വംശജനായ യുവാവിന് ദാരുണാന്ത്യം . അമൻ ധിൽ എന്ന യുവാവാണ് മരിച്ചത്.
സെപ്റ്റംബർ 10-ന് ഇംഗർസോളിൽ വെച്ചാണ് സംഭവം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോറിയിൽ നിന്ന് പ്ലൈവുഡ് ഇറക്കുന്നതിനിടെ അദ്ദേഹത്തിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഏകദേശം 6000 കിലോഗ്രാം ഭാരമുള്ള പ്ലൈവുഡ് ഷീറ്റുകൾക്കിടയിൽപ്പെട്ട് അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
