Thursday, September 17, 2026

അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

ഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ ഭീമനായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ വന്‍ ജീവനക്കാരുടെ വെട്ടിക്കുറയ്ക്കല്‍ നടത്തി. ഗുരുഗ്രാം ടെക് ഹബ്ബിലെ പകുതിയോളം ജീവനക്കാരെ (ഏകദേശം 350 ഓളം പേര്‍) കമ്പനി പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെയും ബിസിനസ് പുനഃക്രമീകരണത്തിന്റെയും ഭാഗമായാണ് നടപടിയെന്ന് കമ്പനി സ്ഥിരീകരിച്ചെങ്കിലും പിരിച്ചുവിട്ടവരുടെ കൃത്യമായ കണക്ക് വ്യക്തമാക്കിയിട്ടില്ല.

ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് പിരിച്ചുവിടല്‍ തീരുമാനം പ്രഖ്യാപിച്ചത്. ചില ജീവനക്കാര്‍ക്ക് ഉടന്‍ എക്‌സിറ്റ് ലെറ്റര്‍ നല്‍കിയപ്പോള്‍, മറ്റുള്ളവര്‍ക്ക് ഡിസംബര്‍ 15 വരെ തുടരാന്‍ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ കമ്പനിക്കുള്ളില്‍ തന്നെ മറ്റ് തസ്തികകള്‍ കണ്ടെത്താനാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, ഡാറ്റാ എഞ്ചിനീയര്‍മാര്‍ തുടങ്ങിയ തസ്തികകളിലുള്ളവരെയാണ് ഇത് പ്രധാനമായും ബാധിച്ചിരിക്കുന്നത്.

മാറ്റത്തിന്റെ ഈ ഘട്ടത്തില്‍ ബാധിക്കപ്പെട്ട ജീവനക്കാര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് കമ്പനി അറിയിച്ചു. ദീര്‍ഘകാല വിജയം ലക്ഷ്യമിട്ട് സ്ഥാപനത്തിന്റെ സാങ്കേതിക ശേഷികള്‍ ശക്തിപ്പെടുത്താനും പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കാനുമാണ് ഈ തീരുമാനമെന്ന് അഡിഡാസ് വ്യക്തമാക്കി. ഗുരുഗ്രാം കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന 700 ഓളം ജീവനക്കാരില്‍ 45 മുതല്‍ 50 ശതമാനം വരെ ആളുകളെ ഈ നടപടി ബാധിച്ചെന്നാണ് വിവരം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!