Tuesday, September 22, 2026

ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് താക്കീത്

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി സംഭവത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കും ജില്ലാ പഞ്ചായത്തംഗം സുജിതിനും കെപിസിസിയുടെ താക്കീത്. പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്നും വിഷയത്തിൽ പരസ്യപ്രതികരണം ഒഴിവാക്കണമെന്നും രമ്യ ഹരിദാസിന് നിർദേശം നൽകി.

പ്രാദേശിക തർക്കത്തിൽ എംഎൽഎ എന്ന നിലയിൽ ഉത്തരവാദിത്തത്തോടെ പെരുമാറിയില്ലെന്നും സംഭവം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും എം.എം. ഹസ്സൻ അധ്യക്ഷനായ സമിതി റിപ്പോർട്ടിൽ വിമർശിച്ചിരുന്നു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗവുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയുണ്ടായത്. ഇരുകൂട്ടരും പിന്നീട് ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയിരുന്നു.

യോഗവുമായി ബന്ധമില്ലാത്ത പാളയം പ്രദീപിന്റെ സാന്നിധ്യം ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നാണ് റിപ്പോർട്ട്. പ്രദീപിനെ പിന്നീട് എംഎൽഎയുടെ സ്റ്റാഫാക്കാനുള്ള നീക്കവും പാർട്ടിക്കുള്ളിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!