Tuesday, September 22, 2026

‘ഒരു തെറ്റും ചെയ്തിട്ടില്ല’; ED റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിച്ചത് പൊതുസമൂഹം ചർച്ച ചെയ്യുമെന്ന് P.A മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഇ ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പൂർണ ആത്മവിശ്വാസത്തോടെ അന്വേഷണം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഇ ഡി മൊഴിയെടുപ്പുമായി ബന്ധപ്പെട്ട് വ്യാജകഥകൾ പ്രചരിപ്പിക്കുന്നുവെന്നും റിയാസ് ആരോപിച്ചു. വ്യാജവാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതിൽ പ്രതിഷേധിച്ച് സിപിഎം സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇ ഡി റിപ്പോർട്ടിൽ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

എക്സാലോജിക് സൊല്യൂഷൻസിന് സി.എം.ആർ.എൽ നൽകിയ പണം, തുടർന്നുള്ള സാമ്പത്തിക ഇടപാടുകൾ എന്നിവയാണ് അന്വേഷണത്തിന്റെ പ്രധാന പശ്ചാത്തലം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ, ആദ്യം പ്രാഥമിക അന്വേഷണം നടത്തണമോ എന്നത് ഡിജിപി തീരുമാനിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!