Thursday, October 1, 2026

തിരുവനന്തപുരത്തെ സംഘര്‍ഷത്തില്‍ നടപടി; 175 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ നടന്ന രൂക്ഷമായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 175 പേര്‍ക്കെതിരെ മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇതില്‍ 100 യൂത്ത് കോണ്‍ഗ്രസ് – കെഎസ്യു പ്രവര്‍ത്തകരും 75 എസ്എഫ്ഐ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍, കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍, ശ്യാംലാല്‍, അഭിജിത്ത് തുടങ്ങിയവരും എസ്എഫ്ഐ പ്രവര്‍ത്തകരായ വേണു, ശ്രീകുമാര്‍, ഡെന്നി, അശ്വിന്‍, ആദിത്യന്‍ എന്നിവരുമാണ് പ്രധാന പ്രതിപ്പട്ടികയിലുള്ളത്.

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലേറുണ്ടായതാണ് സംഘര്‍ഷം രൂക്ഷമാക്കിയത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോസ്റ്റലിലേക്ക് തീപ്പന്തങ്ങള്‍ എറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. അക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ ഒരു എസ്എഫ്ഐ പ്രവര്‍ത്തകന്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് വിവിധ രാഷ്ട്രീയ-വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്യും. വൈകിട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടക്കും. ബിജെപിയും യുവമോര്‍ച്ചയും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ പ്രധാന പാര്‍ട്ടി ഓഫീസുകള്‍ക്കും സെക്രട്ടറിയേറ്റ് പരിസരത്തും കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!