Thursday, October 1, 2026

കാനഡയില്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍; ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടി

ഓട്ടവ: രാജ്യത്തെ ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. ഇന്ധനവില കുതിച്ചുയരുന്നത് ഗതാഗത മേഖലയെയും സാധാരണക്കാരുടെയും ജീവിതത്തെയും ഒരുപോലെ താളംതെറ്റിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഡീസലിന്റെ നികുതി വെട്ടിക്കുറയ്ക്കണമെന്ന് ഫെഡറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ചൊവ്വാഴ്ച അവസാനിച്ച ആഴ്ചയില്‍ റീട്ടെയില്‍ ഡീസല്‍ വില ലിറ്ററിന് ശരാശരി 2.64 കനേഡിയന്‍ ഡോളറിലെത്തി (ഏകദേശം 178 രൂപ). ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ ഇന്ധനക്ഷാമമാണ് ഈ കടുപ്പമേറിയ വിലക്കയറ്റത്തിന് കാരണം. ഇറാന്‍ യുദ്ധത്തിന് മുന്‍പുള്ള വിലയേക്കാള്‍ 59 ശതമാനവും, 2022 നവംബറിലെ റെക്കോര്‍ഡ് നിരക്കിനേക്കാള്‍ 15 ശതമാനവും വര്‍ദ്ധനവാണിത്.

ഇന്ധനവില വര്‍ധന കാര്‍ഷിക, ഖനന, നിര്‍മ്മാണ മേഖലകളെയും ചരക്കുനീക്കത്തെയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മോണ്‍ട്രിയലില്‍ നിന്ന് ടൊറന്റോയിലേക്കുള്ള ഒരു ട്രക്ക് യാത്രയുടെ ചെലവ് 850 ഡോളറില്‍ നിന്ന് 1,400 ഡോളറായി ഉയര്‍ന്നു. ഒക്ടോബറിലെ ഫ്രൈറ്റ് ട്രെയിന്‍ ഇന്ധന സര്‍ച്ചാര്‍ജില്‍ 73 ശതമാനം വര്‍ധനവുണ്ടായത് ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ വില വര്‍ധിക്കാന്‍ ഇടയാക്കും. വരാനിരിക്കുന്ന ശൈത്യകാലത്ത് ഡീസല്‍ ഉപയോഗം കൂടുന്നതോടെ പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്നാണ് വിലയിരുത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!