Thursday, October 1, 2026

മോദി-ട്രംപ് കൂടിക്കാഴ്ച ഡിസംബറില്‍; ജി 20 ഉച്ചകോടിയ്ക്കായി മോദി യുഎസിലേക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വരും ഡിസംബറില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിക്കുന്ന വേളയിലായിരിക്കും ഈ കൂടിക്കാഴ്ചയെന്നാണ് സൂചന.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഈ അമേരിക്കന്‍ സന്ദര്‍ശനവും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയും വിഷയമായി. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി നടന്ന നീക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ട്രംപിനോട് വിശദീകരിച്ചു. ഇതിനുപുറമേ, യുഎസ് ചുമത്തുന്ന അധിക താരിഫുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള നിലപാടുകളും ആശങ്കകളും പ്രധാനമന്ത്രി ട്രംപിനെ നേരിട്ട് അറിയിക്കുകയും ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!