Monday, October 5, 2026

തൊഴിലുറപ്പ് തൊഴിലാളികൾക്കുനേരെ കാട്ടാന ആക്രമണം; വയോധിക കൊല്ലപ്പെട്ടു

കൊല്ലം: തൊഴിലുറപ്പ് ജോലിക്ക് പോകുകയായിരുന്ന തൊഴിലാളികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. പത്തനാപുരം പുന്നല കടശ്ശേരി സ്വദേശി രാജമ്മ (81) ആണ് ആക്രമണത്തിൽ മരിച്ചത്.

കടശ്ശേരി ഉമ്മന്നൂരിൽ ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വനപാതയിലൂടെ തൊഴിലുറപ്പ് ജോലി സ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് തൊഴിലാളികൾക്ക് നേരെ കാട്ടാന എത്തിയത്.

കാട്ടാനയെ കണ്ട് മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടെങ്കിലും പ്രായാധിക്യം കാരണം രാജമ്മയ്ക്ക് വേഗത്തിൽ മാറിപ്പോകാൻ കഴിഞ്ഞില്ല. കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ച് രാജമ്മയെ നിലത്തുവീഴ്ത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ രാജമ്മയെ ഉടൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക ശക്തമായിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!