Thursday, October 8, 2026

ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയിലുള്ളവര്‍ക്കും തൊഴില്‍ നഷ്ടമാകും

ന്യൂഡല്‍ഹി: ആഗോള ഇ-കോമേഴ്‌സ് ഭീമനായ ആമസോണില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. യു.എസ്, ഇന്ത്യ, യുകെ എന്നിവിടങ്ങളിലായി ആയിരത്തില്‍ താഴെ കോര്‍പ്പറേറ്റ് ജീവനക്കാരെയാണ് പുതുതായി പിരിച്ചുവിടുന്നത്. കമ്പനിയുടെ പ്രധാന ഇ-കോമേഴ്‌സ് ബിസിനസ് കൈകാര്യം ചെയ്യുന്ന ‘സ്റ്റോഴ്സ്’ വിഭാഗത്തിലാണ് പ്രധാനമായും ജോലി വെട്ടിക്കുറച്ചത്. ഇതിനുപുറമെ കസ്റ്റമര്‍ സര്‍വീസ്, മാര്‍ക്കറ്റ്‌പ്ലേസ് സപ്പോര്‍ട്ട്, എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിലെ ജീവനക്കാരെയും ഈ തീരുമാനം ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെയും യുകെയിലെയും ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ സംബന്ധിച്ച അറിയിപ്പുകള്‍ ലഭിച്ചുതുടങ്ങി.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചെലവ് ചുരുക്കല്‍ നടപടികളുടെ തുടര്‍ച്ചയായാണ് ഈ നീക്കം. കഴിഞ്ഞ വര്‍ഷം മുതല്‍ 2026 ജനുവരി വരെയുള്ള കാലയളവില്‍ ഏകദേശം 30,000 കോര്‍പ്പറേറ്റ് തസ്തികകളാണ് ആമസോണ്‍ വെട്ടിക്കുറച്ചത്. ആമസോണിന്റെ പ്രധാന ഷോപ്പിങ് പ്രമോഷനായ ‘പ്രൈം ബിഗ് ഡീല്‍ ഡേയ്‌സ്’ പുരോഗമിക്കുന്നതിനിടെയാണ് പുതിയ പിരിച്ചുവിടല്‍ വാര്‍ത്ത പുറത്തുവരുന്നത്. ബിസിനസ് മുന്‍ഗണനകള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാനാണ് മാറ്റങ്ങള്‍ വരുത്തിയതെന്നും ബാധിക്കപ്പെട്ട ജീവനക്കാര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും ആമസോണ്‍ വക്താവ് അറിയിച്ചു.

മറുവശത്ത്, പരമ്പരാഗത തസ്തികകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മേഖലയിലേക്ക് വന്‍തോതില്‍ നിക്ഷേപം നടത്താനുള്ള നീക്കത്തിലാണ് കമ്പനി. ഡാറ്റാ സെന്ററുകള്‍, ചിപ്പുകള്‍, മറ്റ് എ.ഐ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയ്ക്കായി ഏകദേശം 220 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാനാണ് ആമസോണിന്റെ പദ്ധതി. അതേസമയം, എ.ഐ, എ.ഡബ്ല്യു.എസ് (AWS) തുടങ്ങിയ പുതിയ മുന്‍ഗണനാ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മുന്‍പ് പിരിച്ചുവിട്ട ചില ജീവനക്കാരെ തിരിച്ചെടുക്കുന്നതിനുള്ള നടപടികളും നടക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!