Thursday, October 8, 2026

ലൈസന്‍സില്ലാത്ത സ്പാകളുടെ മറവില്‍ സെക്സ് റാക്കറ്റ്; പരിശോധന കര്‍ശനമാക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്പാകളുടെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിനായി കര്‍ശന പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. യാതൊരു ലൈസന്‍സുമില്ലാതെ ബോര്‍ഡ് മാത്രം വച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ഉടന്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പാകളുടെ മറവില്‍ സെക്‌സ് റാക്കറ്റുകളും സാമ്പത്തിക തട്ടിപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും കൊച്ചി കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നതെങ്കിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരിയിലെ സ്പായില്‍ നടന്ന കൂട്ടബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.

അതേസമയം, കളമശ്ശേരി കേസില്‍ ചികിത്സയില്‍ കഴിയുന്ന അതിജീവിതയായ യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ അമ്മു എന്ന് വിളിക്കുന്ന ശരണ്യയടക്കമുള്ളവര്‍ ചേര്‍ന്ന് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി യുവതി മൊഴി നല്‍കി. കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളായ ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍ എന്നിവരുമായി പോലീസ് ഇന്ന് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!