Friday, October 9, 2026

ലിഫ്റ്റ് പ്ലാറ്റ്ഫോം തകരാറിലായി; മണ്‍ട്രിയോളില്‍ 13-ാം നിലയില്‍ കുടുങ്ങിയ വിന്‍ഡോ വാഷര്‍മാരെ രക്ഷപ്പെടുത്തി

മണ്‍ട്രിയോള്‍: ഡൗണ്‍ടൗണില്‍ ഉയര്‍ന്ന കെട്ടിടത്തില്‍ ശുചീകരണ ജോലിക്കിടെ കുടുങ്ങിയ രണ്ട് വിന്‍ഡോ വാഷര്‍മാരെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 8 മണിയോടെ 1001 റോബര്‍ട്ട് ബൊറാസ്സ ബൊളിവാര്‍ഡിലെ (Robert Bourassa Boulevard) കെട്ടിടത്തില്‍ 13-ാം നിലയ്ക്ക് സമീപമായിരുന്നു സംഭവം.

അപകടവിവരം അറിഞ്ഞയുടന്‍ മണ്‍ട്രിയോള്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ (SIM) പ്രത്യേക രക്ഷാപ്രവര്‍ത്തന സംഘം സ്ഥലത്തെത്തി. കെട്ടിടത്തിന്റെ മുകള്‍ത്തട്ടില്‍ നിന്ന് കയര്‍ മാര്‍ഗ്ഗം താഴേക്കിറങ്ങിയ ജീവനക്കാര്‍, പ്ലാറ്റ്ഫോമില്‍ കുടുങ്ങിയ തൊഴിലാളികളെ സുരക്ഷിതമായി താഴെയെത്തിക്കുകയായിരുന്നു.

തൊഴിലാളികളുടെ ജീവന് ഭീഷണി ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ആംബുലന്‍സുകള്‍ സ്ഥലത്ത് സജ്ജമാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനം തടസ്സമില്ലാതെ പൂര്‍ത്തിയാക്കുന്നതിനായി മോണ്‍ട്രിയാല്‍ പോലീസ് (SPVM) പ്രദേശത്തെ ഗതാഗതം നിയന്ത്രിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!