Monday, October 12, 2026

എയര്‍ബാഗ് തകരാര്‍: ട്രക്കുകള്‍ തിരിച്ചുവിളിച്ച് ജനറല്‍ മോട്ടോഴ്സ്

ഓട്ടവ: വാഹനാപകടങ്ങള്‍ സംഭവിക്കാതെ തന്നെ വശങ്ങളിലെ കര്‍ട്ടന്‍ എയര്‍ബാഗുകള്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തിക്കാന്‍ (deploy) സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാനഡയില്‍ 126 പിക്ക്അപ്പ് ട്രക്കുകള്‍ തിരിച്ചുവിളിച്ച് ജനറല്‍ മോട്ടോഴ്സ് (General Motors).

2016 മോഡല്‍ ഷെവര്‍ലെ സില്‍വറാഡോ (Silverado), സില്‍വറാഡോ HD, ജിഎംസി സിയറ (Sierra), സിയറ HD എന്നീ ട്രക്കുകളെയാണ് ഈ തകരാര്‍ ബാധിച്ചിട്ടുള്ളതെന്ന് ട്രാന്‍സ്പോര്‍ട്ട് കാനഡ (Transport Canada) വ്യക്തമാക്കി.

സൈഡ് കര്‍ട്ടന്‍ എയര്‍ബാഗ് ഇന്‍ഫ്‌ലേറ്ററുകള്‍ക്ക് സംഭവിക്കുന്ന തകരാര്‍ കാരണം വാഹനം ഓടിക്കുന്ന സമയത്ത് പോലും എയര്‍ബാഗുകള്‍ പെട്ടെന്ന് വികസിച്ചേക്കാം. ഇന്‍ഫ്‌ലേറ്റര്‍ പൊട്ടുന്ന പക്ഷം, അതിന്റെ ലോഹഭാഗങ്ങള്‍ വാഹനത്തിനുള്ളിലേക്ക് തെറിച്ച് യാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.

ബാധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകള്‍ക്ക് ജനറല്‍ മോട്ടോഴ്സ് നേരിട്ട് കത്തയക്കും. ഇരുവശത്തുമുള്ള കര്‍ട്ടന്‍ എയര്‍ബാഗ് മൊഡ്യൂളുകളും സൗജന്യമായി മാറ്റിസ്ഥാപിക്കുന്നതിനായി ട്രക്കുകള്‍ കമ്പനി ഡീലര്‍ഷിപ്പുകളില്‍ എത്തിക്കാനാണ് നിര്‍ദ്ദേശം. വാഹന ഉടമകള്‍ക്ക് തങ്ങളുടെ വാഹനം ഈ റീകോളിന്റെ പരിധിയില്‍ വരുന്നുണ്ടോ എന്ന് വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (VIN) ഉപയോഗിച്ച് പരിശോധിക്കാവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!