Monday, October 12, 2026

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് പ്രഖ്യാപനം ഒക്ടോബര്‍ 28ന്

ഓട്ടവ: ബാങ്ക് ഓഫ് കാനഡയുടെ (Bank of Canada) അടുത്ത പലിശ നിരക്ക് പ്രഖ്യാപനവും സാമ്പത്തിക കാര്യ നയ റിപ്പോര്‍ട്ടും (Monetary Policy Report) ഒക്ടോബര്‍ 28-ന് പുറത്തുവിടും. കാനഡയിലെമ്പാടുമുള്ള വായ്പക്കാരും ബിസിനസ്സ് സംരംഭകരും സാമ്പത്തിക വിദഗ്ദ്ധരും ഏറെ ഉറ്റുനോക്കുന്ന പ്രഖ്യാപനങ്ങളില്‍ ഒന്നാണിത്.

നിലവില്‍ 2.25 ശതമാനമാണ് ബാങ്ക് ഓഫ് കാനഡയുടെ പ്രധാന പലിശ നിരക്ക് (Policy Rate). രാജ്യം നേരിടുന്ന പണപ്പെരുപ്പ നിരക്ക് 3 ശതമാനത്തില്‍ തുടരുന്നതും തൊഴില്‍ മേഖലയിലെ മന്ദഗതിയും മുന്‍നിര്‍ത്തി ഇത്തവണയും പലിശ നിരക്കില്‍ മാറ്റമില്ലാതെ നിലനിര്‍ത്താനാണ് സാധ്യതയെന്ന് ഭൂരിഭാഗം സാമ്പത്തിക വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.

പലിശ നിരക്ക് പ്രഖ്യാപനത്തോടൊപ്പം പുറത്തിറക്കുന്ന ‘മോണിറ്ററി പോളിസി റിപ്പോര്‍ട്ട്’ കാനഡയിലെ നിലവിലെ സാമ്പത്തിക വളര്‍ച്ച, പണപ്പെരുപ്പ പ്രവണതകള്‍, ഭാവിയിലെ സാമ്പത്തിക കാഴ്ചപ്പാടുകള്‍ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിശകലനം നല്‍കും. ഹൗസിങ്, മോര്‍ട്ട്‌ഗേജ് വിപണികളെയും വേരിയബിള്‍ പലിശ നിരക്കുകളെയും ഈ പ്രഖ്യാപനം നേരിട്ട് സ്വാധീനിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!