Thursday, October 15, 2026

ആല്‍ബര്‍ട്ട വിഭജന റഫറണ്ടം: കാനഡയുടെ ഐക്യം ഉറപ്പാക്കാന്‍ മാര്‍ക്ക് കാര്‍ണി കാല്‍ഗറിയില്‍

കാല്‍ഗറി: ആല്‍ബര്‍ട്ടയില്‍ വരാനിരിക്കുന്ന വിഭജന റഫറണ്ടത്തിന് മുന്നോടിയായി കാനഡയുടെ ഐക്യത്തിന് പിന്തുണ തേടി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി കാല്‍ഗറിയില്‍. തിങ്കളാഴ്ച നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി മുന്‍ ആല്‍ബര്‍ട്ട ഡെപ്യൂട്ടി പ്രീമിയര്‍ തോമസ് ലുകാഷുക്കിന്റെ ‘ഫോറെവര്‍ കനേഡിയന്‍’ (Forever Canadian) കൂട്ടായ്മ നടത്തുന്ന റാലിയില്‍ കാര്‍ണി പങ്കെടുക്കും.

ആല്‍ബര്‍ട്ട കാനഡയില്‍ തുടരണമോ അതോ ഫെഡറേഷനില്‍ നിന്ന് പുറത്തുപോകുന്നതിനെക്കുറിച്ചുള്ള രണ്ടാമത്തെയും നിര്‍ണ്ണായകവുമായ വോട്ടെടുപ്പ് നടത്തണമോ തുടങ്ങിയ 10 ചോദ്യങ്ങളാണ് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് ബാലറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തിനായി പോരാടേണ്ടത് അത്യാവശ്യമാണെന്നും ഒന്നിച്ചുനില്‍ക്കുമ്പോഴാണ് കാനഡ കൂടുതല്‍ മികച്ചതാകുന്നതെന്നും പ്രധാനമന്ത്രി കാര്‍ണി ഇതിനുമുമ്പും വ്യക്തമാക്കിയിട്ടുണ്ട്.

കാനഡയുടെ ഐക്യ സന്ദേശവുമായി തോമസ് ലുകാഷുക്കിന്റെ നേതൃത്വത്തിലുള്ള സംഘവും പ്രധാനമന്ത്രിയും മുന്‍പും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ മാസം ബാഫ്‌സില്‍ നടന്ന മന്ത്രിസഭാ യോഗത്തിലേക്ക് ഈ കൂട്ടായ്മയെ കാര്‍ണി ക്ഷണിക്കുകയും പ്രവിശ്യയില്‍ പര്യടനം നടത്തുന്ന അവരുടെ മോട്ടോര്‍ഹോമില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു.

കാല്‍ഗറിയിലെ പരിപാടികള്‍ക്ക് പുറമേ വെള്ളിയാഴ്ച എഡ്മിന്റണില്‍ നടക്കുന്ന റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും. അതേസമയം, വെള്ളിയാഴ്ച കാല്‍ഗറിയില്‍ നടക്കുന്ന സമ്മേളനത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയേര്‍ പൊളിയേവും പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തും പ്രസംഗിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!