Wednesday, October 21, 2026

ചര്‍ച്ചകള്‍ പരാജയം; 1,20,000 ഫെഡറല്‍ ജീവനക്കാര്‍ പണിമുടക്കിലേക്ക്

ഓട്ടവ: വേതന വര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഫെഡറല്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, അടുത്ത മാസം മുതല്‍ കാനഡയൊട്ടാകെ പണിമുടക്ക് വോട്ടെടുപ്പ് നടത്താന്‍ രാജ്യത്തെ ഏറ്റവും വലിയ ഫെഡറല്‍ പബ്ലിക് സര്‍വീസ് യൂണിയന്‍ തീരുമാനിച്ചു. പബ്ലിക് സര്‍വീസ് അലയന്‍സ് ഓഫ് കാനഡയിലെ (PSAC) 1,20,000-ഓളം ജീവനക്കാര്‍ പണിമുടക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നവംബര്‍ 16 മുതല്‍ ജനുവരി 22 വരെയാണ് വോട്ടെടുപ്പ് നടക്കുക.

കഴിഞ്ഞ ഒന്നര വര്‍ഷമായി യൂണിയനും ട്രഷറി ബോര്‍ഡും തമ്മില്‍ പുതിയ കരാറിനായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പ്രതിവര്‍ഷം ഒരു ശതമാനത്തില്‍ താഴെയുള്ള വേതന വര്‍ധന ജീവനക്കാരെ അപമാനിക്കുന്നതാണെന്ന് മേയ് മാസത്തില്‍ പി.എസ്.എ.സി വ്യക്തമാക്കിയിരുന്നു.

വേതന വര്‍ധനയ്ക്ക് പുറമെ ജോലി സ്ഥിരത, വര്‍ക്ക് ഫ്രം ഹോം (remote work) സൗകര്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മൂലമുണ്ടാകുന്ന തൊഴില്‍ ഭീഷണികള്‍ക്കെതിരെയുള്ള സംരക്ഷണം തുടങ്ങിയ പ്രധാന ആവശ്യങ്ങളിലൊന്നും ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതായി യൂണിയന്‍ ആരോപിച്ചു. ഫയര്‍ഫൈറ്റര്‍മാര്‍, പാസ്പോര്‍ട്ട്-ആനുകൂല്യ വിഭാഗം ഉദ്യോഗസ്ഥര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, ഫെഡറല്‍ അധ്യാപകര്‍, ലൈബ്രറേറിയന്‍മാര്‍, ഭരണവിഭാഗം ജീവനക്കാര്‍ എന്നിവരാണ് പണിമുടക്ക് വോട്ടെടുപ്പിന്റെ ഭാഗമാകുന്നത്.

നേരത്തെ 2023-ല്‍, 1,55,000 ഫെഡറല്‍ പൊതുമേഖലാ ജീവനക്കാര്‍ രാജ്യവ്യാപകമായി രണ്ടാഴ്ചയോളം സമരം ചെയ്തിരുന്നു. തുടര്‍ന്ന് 2021 മുതല്‍ 2024 വരെയുള്ള കാലയളവിലേക്ക് 12.6 ശതമാനം വേതന വര്‍ധന നേടിയെടുക്കാന്‍ യൂണിയന് സാധിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!