Monday, October 26, 2026

മാസപ്പടിക്കേസ്: പിണറായി വിജയന് ആശ്വാസം; വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി

തിരുവനന്തപുരം: മാസപ്പടിക്കേസിൽ പിണറായി വിജയന് ആശ്വാസമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീലിൽ വാദം പൂർത്തിയാകുന്നതുവരെ എഫ്‌ഐആറിൽ തുടർനടപടികൾ സ്വീകരിക്കരുതെന്നും നിർദേശിച്ചു.

സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരായ പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി, വിജിലൻസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. തുടർന്ന് ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.

ഹൈക്കോടതിയിലെ വാദത്തിനിടെ ഇ ഡിയുടെ അന്വേഷണാധികാരത്തെ പിണറായി വിജയന്റെ അഭിഭാഷകൻ ചോദ്യം ചെയ്തു. ഇ ഡിയുടെ ഇടപെടൽ കമ്പനീസ് ആക്ടിലെ വ്യവസ്ഥകളെ അപ്രസക്തമാക്കുമെന്നും കേസിൽ ആദ്യം അന്വേഷണം നടത്തിയ എസ്എഫ്ഐഒ സംസ്ഥാന സർക്കാരിന് വിവരങ്ങൾ കൈമാറിയിട്ടില്ലെന്നും അഭിഭാഷകൻ സിദ്ധാർഥ് ലുത്ര വാദിച്ചു.

ഹർജിക്കാരനായ കെ.എം. ഷാജഹാന് തന്നോട് രാഷ്ട്രീയവൈരാഗ്യമുണ്ടെന്നും പിണറായി വിജയൻ കോടതിയിൽ വാദിച്ചു. കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെ അഭിഭാഷകനും വാദിച്ചു.

അതേസമയം, റിയാസിനെതിരായ ഹവാല കേസിലെ എഫ്‌ഐആറിനും ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചു. ഈ കേസിലും അപ്പീലിൽ വിശദമായ വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!