Monday, October 26, 2026

ഒന്റാരിയോയിൽ ഇന്ന് മുനിസിപ്പൽ തിരഞ്ഞെടുപ്പ്; 7 നഗരങ്ങളിൽ കടുത്ത പോരാട്ടം

ടൊറന്റോ: ഒന്റാരിയോ പ്രവിശ്യയിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 1.18 കോടിയിലധികം വോട്ടർമാർക്ക് വോട്ടവകാശമുണ്ടെന്നാണ് അസോസിയേഷൻ ഓഫ് മുനിസിപ്പാലിറ്റീസ് ഓഫ് ഒന്റാരിയോയുടെ കണക്ക്. മേയർമാർ, സിറ്റി കൗൺസിലർമാർ, സ്കൂൾ ബോർഡ് ട്രസ്റ്റിമാർ ഉൾപ്പെടെ 2,800 സ്ഥാനങ്ങളിലേക്ക് 6,663ഓളം സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.

ടൊറന്റോ, ഓട്ടവ, തണ്ടർ ബേ, ഓഷവ, മിസ്സിസാഗ, ഹാമിൽട്ടൺ, കേംബ്രിഡ്ജ് എന്നീ ഏഴ് നഗരങ്ങളിലെ മേയർ തിരഞ്ഞെടുപ്പാണ് പ്രധാന ശ്രദ്ധാകേന്ദ്രം. ടൊറന്റോയിൽ നിലവിലെ മേയർ ഒലിവിയ ചൗവും സിറ്റി കൗൺസിലർ ബ്രാഡ് ബ്രാഡ്ഫോർഡും തമ്മിലാണ് പ്രധാന മത്സരം. ഓട്ടവയിൽ മേയർ മാർക്ക് സട്ട്ക്ലിഫും കൗൺസിലർ ജെഫ് ലീപ്പറും നേർക്കുനേർ വരുന്നു.

മിസ്സിസാഗയിൽ മുൻ മേയർ ബോണി ക്രോംബി, നിലവിലെ മേയർ കരോളിൻ പാരിഷ്, കൗൺസിലർമാരായ ആൽവിൻ ടെഡ്ജോ, ദീപിക ഡാമെർല എന്നിവർ തമ്മിലുള്ള മത്സരവും ശ്രദ്ധേയമാണ്. ഹാമിൽട്ടണിൽ നിലവിലെ മേയർ ആൻഡ്രിയ ഹോർവാത്ത് വീണ്ടും ജനവിധി തേടുന്നു.

ഭവനപ്രതിസന്ധി, ജീവിതച്ചെലവ്, ഭവനരഹിതരുടെ പ്രശ്നം, പൊതുസുരക്ഷ, ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് വിവിധ നഗരങ്ങളിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങൾ. മിക്ക പോളിങ് കേന്ദ്രങ്ങളും രാവിലെ 10 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!