Monday, October 26, 2026

DSRBയില്‍ ചേരാനുള്ള കാനഡയുടെ ക്ഷണം നിരസിച്ച് ബ്രിട്ടന്‍

ഓട്ടവ: കാനഡ മുന്‍കൈയെടുത്ത് രൂപീകരിക്കുന്ന അന്താരാഷ്ട്ര പ്രതിരോധ-സുരക്ഷാ ബാങ്കില്‍ (‘ഡിഎസ്ആര്‍ബി’ – Defence, Security and Resilience Bank) പങ്കാളിയാകാനുള്ള ഓട്ടവയുടെ നിര്‍ദ്ദേശം ബ്രിട്ടന്‍ നിരസിച്ചു. എന്നാല്‍ നാറ്റോ (NATO) ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി കാനഡയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്ന് ലണ്ടന്‍ വ്യക്തമാക്കി.

സഖ്യരാജ്യങ്ങളുടെ വായ്പാ ശേഷി ഒന്നിച്ചുചേര്‍ത്ത് സൈനിക ആവശ്യങ്ങള്‍ക്കുള്ള സാമ്പത്തിക ബാധ്യതയും പലിശച്ചെലവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനഡ ഡിഎസ്ആര്‍ബി രൂപീകരിക്കുന്നത്. മാസങ്ങളായി ബ്രിട്ടനെ ഇതിലേക്ക് ക്ഷണിക്കാന്‍ കാനഡ ശ്രമിച്ചുവരികയായിരുന്നെങ്കിലും, സ്വന്തം നിലയ്ക്ക് ‘മള്‍ട്ടി ലാറ്ററല്‍ ഡിഫന്‍സ് മെക്കാനിസം’ എന്ന പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ബ്രിട്ടന്‍ തീരുമാനിച്ചിരിക്കുന്നത്.

രണ്ട് ബാങ്കുകളും സഹകരിച്ച് പ്രവര്‍ത്തിക്കും

വ്യത്യസ്തവും എന്നാല്‍ പരസ്പര പൂരകങ്ങളുമായ രണ്ട് ധനകാര്യ സ്ഥാപനങ്ങള്‍ വികസിപ്പിക്കുന്നതാണ് അനുയോജ്യമെന്ന പൊതു ധാരണയില്‍ ഇരുരാജ്യങ്ങളും എത്തിച്ചേര്‍ന്നു. ഇതേത്തുടര്‍ന്ന് രണ്ട് സംവിധാനങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രത്യേക ചട്ടക്കൂട് രൂപീകരിക്കാന്‍ ഞായറാഴ്ച ധാരണയായി. നിക്ഷേപ അവസരങ്ങളിലും വെല്ലുവിളികളിലും ഇരുരാജ്യങ്ങളും അടുത്ത പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുമെന്ന് കാനഡയും യുകെയും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കാനഡ കേന്ദ്രീകരിച്ചായിരിക്കും ഡിഎസ്ആര്‍ബി പ്രവര്‍ത്തിക്കുക. ബെല്‍ജിയം, തുര്‍ക്കി, ഉക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ ഈ ബാങ്കിങേ പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!