Monday, October 26, 2026

അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച കേസ്: രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍

ലക്‌നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്നു വിളിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കോടതി കുറ്റവിമുക്തനാക്കി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ പ്രത്യേക കോടതിയാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്.

2018-ല്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പത്രസമ്മേളനത്തില്‍ അമിത് ഷായ്‌ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. ബിജെപി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വിജയ് മിശ്ര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുല്‍ത്താന്‍പുരിലെ പ്രത്യേക കോടതി കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിച്ചിരുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!