Tuesday, October 27, 2026

നയാഗ്ര ഫോള്‍സില്‍ ജിം ഡിയോഡാറ്റിക്ക് അപ്രതീക്ഷിത തോല്‍വി; ലോറി ലൊക്കോക്കോയ്ക്ക് ചരിത്ര വിജയം

നയാഗ്ര ഫോള്‍സ്: നയാഗ്രാ ഫോള്‍സിന്റെ പുതിയ മേയറായി സിറ്റി കൗണ്‍സിലറായ ലോറി ലോകോക്കോ (Lori Lococo) തിരഞ്ഞെടുക്കപ്പെട്ടു. നാല് തവണ തുടര്‍ച്ചയായി മേയറായിരുന്ന ജിം ഡിയോഡാറ്റിയെ (Jim Diodati) വന്‍ ഭൂരിപക്ഷത്തില്‍ അട്ടിമറിച്ചാണ് ലോകോക്കോ മേയര്‍ പദവിയിലെത്തുന്നത്.

ആകെ രേഖപ്പെടുത്തിയ 27,321 വോട്ടുകളില്‍ 51.45% വോട്ടുകള്‍ (14,058 വോട്ടുകള്‍) കരസ്ഥമാക്കിയാണ് ലോറി ലോകോക്കോ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.

സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടിന്റെ കണക്കുകള്‍:

ലോറി ലോകോക്കോ (Lori Lococo): 14,058 വോട്ടുകള്‍ (51.45%)

ജിം ഡിയോഡാറ്റി (Jim Diodati): 11,401 വോട്ടുകള്‍ (41.73%)
പോള്‍ മാന്നിങ് (Paul Manning): 986 വോട്ടുകള്‍ (3.61%)

കെവിന്‍ മാര്‍ട്ടിനോ (Kevin Martineau): 510 വോട്ടുകള്‍ (1.87%)

മൈക്കിള്‍ ലൂസിഡ് (Michael Lucid): 366 വോട്ടുകള്‍ (1.34%)

2018 മുതല്‍ നഗരസഭാ കൗണ്‍സിലറായി സേവനമനുഷ്ഠിച്ചു വരുന്ന ലോകോക്കോയ്ക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് ഈ ചരിത്ര വിജയത്തിന് വഴിതെളിച്ചത്. 2,650-ലധികം വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ലോകോക്കോ വിജയിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!