ടൊറന്റോ: മിസിസ്സാഗ സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റി തിരഞ്ഞെടുപ്പില്‍ ഇംഗ്ലീഷ് പബ്ലിക് സ്‌കൂള്‍ ബോര്‍ഡ് (വാര്‍ഡ് 5) നിന്ന് മലയാളിയായ സുസന്‍ ബെഞ്ചമിന്‍ വീണ്ടും വിജയിച്ചു. ആകെ 6,643 വോട്ടുകള്‍ നേടിയാണ് അവര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.
ലഭിച്ച വോട്ടുകളുടെ കണക്ക് താഴെ നല്‍കുന്നു:
സുസന്‍ ബെഞ്ചമിന്‍ (Susan Benjamin): 6,643 വോട്ടുകള്‍
അവതാര്‍ ഘോത്ര (Avtar Ghotra): 2,244 വോട്ടുകള്‍
മറീന ഖുറേഷി (Marina Qureshi): 1,985 വോട്ടുകള്‍
മുഹമ്മദ് എല്‍ഘാമ്രി (Mohamed Elghamry): 1,474 വോട്ടുകള്‍
ഇംഗ്ലീഷ് സെപ്പറേറ്റ് (കാത്തലിക്ക്) സ്‌കൂള്‍ ബോര്‍ഡ് (വാര്‍ഡ് 5) ഇംഗ്ലീഷ് സെപ്പറേറ്റ് ട്രസ്റ്റി (English Separate Ward 5)(മിസിസ്സാഗ) വിഭാഗത്തില്‍ നിലവിലെ ട്രസ്റ്റിയായ തോമസ് തോമസും വിജയിച്ചു. ആകെ 2,434 വോട്ടുകള്‍ നേടിയാണ് തോമസ് തോമസ് വിജയം കരസ്ഥമാക്കിയത്.
ലഭിച്ച വോട്ടുകളുടെ കണക്ക് താഴെ നല്‍കുന്നു:
തോമസ് തോമസ് (Thomas Thomas): 2,434 വോട്ടുകള്‍
ഡൊമെനിക്ക ലോറ സിമോണ്‍ (Domenica Laura Simone): 1,493 വോട്ടുകള്‍
സബീര്‍ മസിഹ് (Sabir Masih): 169 വോട്ടുകള്‍

ഡഫറിന്‍-പീല്‍ കത്തോലിക്ക ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ് (Dufferin-Peel Catholic District School Board)(ബ്രാംപ്ടണ്‍) ട്രസ്റ്റി തിരഞ്ഞെടുപ്പില്‍ വാര്‍ഡ് 1, 3, 4 (Wards 1, 3 & 4) മേഖലയില്‍ അനീഷ തോമസ് (Anisha Thomas) വിജയിച്ചു. 36.57% വോട്ടുകള്‍ കരസ്ഥമാക്കിയാണ് അനീഷ വിജയിച്ചത്. ആകെയുള്ള 57 വോട്ടിങ് കേന്ദ്രങ്ങളിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആകെ 4,613 വോട്ടുകളാണ് രേഖപ്പെടുത്തിയത്.
സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടിന്റെ വിവരങ്ങള്‍:
അനീഷ തോമസ് (Anisha Thomas): 1,687 വോട്ടുകള്‍ (36.57%) അമാന്‍ഡ ബേസ് (Amanda Baez): 1,550 വോട്ടുകള്‍ (33.60%) അല്‍ഫോണ്‍സോ മെനാനോ (Alfonso Menanno): 1,376 വോട്ടുകള്‍(29.83%)
