Saturday, October 31, 2026

മട്ടാഞ്ചേരി ജൂതപ്പള്ളിക്ക് സമീപം ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തി; കനേഡിയന്‍ പൗരന്‍ അറസ്റ്റില്‍

എറണാകുളം: മട്ടാഞ്ചേരി ജൂതപ്പള്ളിക്ക് സമീപം ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കനേഡിയന്‍ പൗരന്‍ പിടിയിലായി. അശുകുമാര്‍ ഖന്ന (66) എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇയാള്‍ നാല് തവണ ഈ പ്രദേശങ്ങളില്‍ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഉയര്‍ന്ന സുരക്ഷാ പ്രാധാന്യമുള്ള പ്രദേശമായതിനാലാണ് പൊലീസ് നടപടി ശക്തമാക്കിയത്.

അതേസമയം, പ്രദേശത്തെ മറ്റൊരു ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എറണാകുളം മാര്‍ക്കറ്റ് റോഡില്‍ സ്ഥിതി ചെയ്യുന്ന കടവുംഭാഗം സിനഗോഗിന് മുന്നിലാണ് തീപിടിത്തമുണ്ടായത്. ഈ കേസില്‍ പ്രതിയായ എബിന്‍ പോളിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്കെതിരെ യുഎപിഎ (UAPA) ചുമത്തിയാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!