Wednesday, November 4, 2026

ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 4 രാജ്യങ്ങള്‍ക്ക് ഹോര്‍മുസില്‍ ഇളവ്; പ്രഖ്യാപനവുമായി ഇറാന്‍

ടെഹ്‌റാന്‍: ഇന്ത്യ, ചൈന, ഇറാഖ്, ഖത്തര്‍ എന്നീ നാല് രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതായി ഇറാന്‍ വ്യക്തമാക്കി. ഈ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകളെ കടന്നുപോകുന്നതില്‍ നിന്ന് തടയില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് നാഷനല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി കമ്മിറ്റി ഡപ്യൂട്ടി ചെയര്‍മാന്‍ അമീര്‍ ഹയാത് മൊഗ്ദം അറിയിച്ചു. പരസ്പര സഹകരണവും നയതന്ത്ര ബന്ധങ്ങളും ശക്തമാക്കുകയാണ് ഈ തീരുമാനത്തിന് പിന്നിലെ ലക്ഷ്യം.

ഇന്ത്യയില്‍ നിന്നുള്ള മരുന്ന് ഇറക്കുമതി സുഗമമാക്കുന്നതിനാണ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര-രാഷ്ട്രീയ പിന്തുണ ഉറപ്പാക്കുന്നതിനാണ് ചൈനീസ് കപ്പലുകളെ ഒഴിവാക്കിയത്. ഇന്ത്യന്‍, ചൈനീസ് കപ്പലുകളില്‍ നിന്ന് ഇറാന്‍ ട്രാന്‍സിറ്റ് ഫീസ് ഈടാക്കുന്നുണ്ട്. ഖത്തര്‍ കപ്പലുകളെ ഫീസില്ലാതെ സൗജന്യമായി കടന്നുപോകാന്‍ അനുവദിക്കുമ്പോള്‍, ഇറാഖി കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് നിര്‍ണ്ണായകമാണ്. അസംസ്‌കൃത എണ്ണയുടെ 90%-ത്തോളം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 30%-വും നിലവില്‍ ഈ പാത വഴിയാണ് എത്തുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് റഷ്യ, യു.എസ്, പടിഞ്ഞാറന്‍ ആഫ്രിക്ക, യു.എ.ഇയിലെ ഫുജൈറ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി വൈവിധ്യവത്കരിച്ചതോടെയാണ് എണ്ണ ആശ്രയത്വം മുന്‍പത്തെ 70%-ത്തില്‍ നിന്ന് 30%-മായി കുറഞ്ഞത്. എന്നിരുന്നാലും, ഇന്ത്യയുടെ എല്‍.പി.ജി (LPG) ഇറക്കുമതിയുടെ 90%-വും ഇപ്പോഴും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!