Friday, November 6, 2026

B.Cയിലെ ബസ് അപകടം: 15 പേർ ആശുപത്രി വിട്ടു; 5 പേർ ചികിത്സയിൽ തുടരുന്നു

ഓട്ടവ: ബ്രിട്ടീഷ് കൊളംബിയയിലുണ്ടായ ബസ് അപകടത്തിൽ പരുക്കേറ്റ 15 പേർ ആശുപത്രി വിട്ടു. അപകടത്തിൽ പരുക്കേറ്റ മറ്റ് അഞ്ച് പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മക്കെൻസിക്ക് സമീപം ഹൈവേ 39-ൽ ഒരു ഡാറ്റാ സെന്റർ കമ്പനിയുടെ കരാർ തൊഴിലാളികളുമായി സഞ്ചരിച്ച ബസാണ് ബുധനാഴ്ച അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്ന് നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ബസിലുണ്ടായിരുന്ന ആകെ 20 പേർക്കും അപകടത്തിൽ പരുക്കേറ്റിരുന്നു. ഇതിൽ നേരിയ പരുക്കുകളുണ്ടായിരുന്ന 15 പേരെയാണ് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തത്. പരുക്കേറ്റ ബാക്കി 5 പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ ചിലരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഒരാളെ എയർ ആംബുലൻസ് മാർഗ്ഗം വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പരുക്കേറ്റവർ ഒന്നിച്ച് എത്തിയതോടെ മക്കെൻസി, പ്രിൻസ് ജോർജ്ജ് എന്നീ പ്രദേശങ്ങളിലെ ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ‘കോഡ് ഓറഞ്ച്’ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ആശുപത്രികളുടെ പ്രവർത്തനം സാധാരണ നിലയിലായിട്ടുണ്ട്.

അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബി.സി ഹൈവേ പട്രോളും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസും (RCMP) ചേർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നും കാലാവസ്ഥ അപകടത്തിന് കാരണമായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്. അപകടം നടക്കുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ ലഭിക്കുന്നതിനായി ആ വഴി കടന്നുപോയ വാഹനങ്ങളിലെ ഡാഷ് ക്യാം ദൃശ്യങ്ങൾ നൽകാൻ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!