Tuesday, November 10, 2026

വെയ്ന്റൈറ്റിലെ തീപിടുത്തം: പരുക്കേറ്റവരെ ചികിത്സിക്കാന്‍ 15 നേഴ്‌സുമാരെ അയച്ച് കനേഡിയന്‍ സൈന്യം

എഡ്മിന്റന്‍: കാനഡയിലെ വെയ്ന്റൈറ്റ് മിലിറ്ററി ബേസിലുണ്ടായ തീപിടുത്തത്തില്‍ പരുക്കേറ്റ സൈനികരെ പരിചരിക്കുന്ന സാധാരണ ജീവനക്കാരെ സഹായിക്കുന്നതിനായി 15 നഴ്‌സുമാരെ ആല്‍ബര്‍ട്ടയിലേക്ക് അയച്ച് കനേഡിയന്‍ സായുധ സേന. അടിയന്തര പരിചരണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന പ്രാദേശിക നഴ്‌സുമാര്‍ക്ക് ആശ്വാസം നല്‍കുന്നതിന്റെ ഭാഗമായാണ് മിലിറ്ററി നഴ്‌സുമാരെ നിയോഗിച്ചിരിക്കുന്നത്.

തുടര്‍ച്ചയായി ജോലി ചെയ്യുന്ന സിവില്‍ ജീവനക്കാര്‍ക്ക് വലിയ ആശ്വാസമാകും ഈ തീരുമാനമെന്ന് അക്യൂട്ട് കെയര്‍ ആല്‍ബര്‍ട്ട വ്യക്തമാക്കി. ഒക്ടോബര്‍ 17-ന് ട്രെയിനിങ് നടത്തുന്നതിനിടെ ഉണ്ടായ അതിവേഗ കാട്ടുതീയില്‍പ്പെട്ട് നാല് സൈനികര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരില്‍ 25 സൈനികര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.

എഡ്മിന്റനിലെ യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ട ഹോസ്പിറ്റലിലും കാല്‍ഗറിയിലെ ഫൂട്ട്ഹില്‍സ് മെഡിക്കല്‍ സെന്ററിലുമാകും സൈനിക നഴ്‌സുമാര്‍ സേവനം അനുഷ്ഠിക്കുക. ഒരു മാസത്തില്‍ അധികം ഇവര്‍ ആല്‍ബെര്‍ട്ടയില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ആല്‍ബെര്‍ട്ട സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് മന്ത്രാലയം സഹായം ലഭ്യമാക്കിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!