Tuesday, November 10, 2026

ടൊറന്റോയിൽ യുവാവിന് കുത്തേറ്റു; പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

ടൊറന്റോ: ടൊറന്റോയിലെ ഈസ്റ്റ് യോർക്കിൽ യുവാവിന് കുത്തേറ്റു. സംഭവം നടന്നത് തിങ്കളാഴ്ച രാത്രി. യുവാവിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

ഓവർലിയ ബൊളിവാർഡിനും തോൺക്ലിഫ് പാർക്ക് ഡ്രൈവിനും സമീപം രാത്രി 8.34ഓടെയാണ് സംഭവം. പൊതുസ്ഥലത്തുവെച്ചാണ് യുവാവിന് കുത്തേറ്റതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സംഭവത്തിൽ പ്രതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന് പിന്നിലെ കാരണവും സാഹചര്യങ്ങളും വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിക്കായി തിരച്ചിൽ നടത്തിവരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!