Friday, November 27, 2026

സ്കാർബ്റോയിൽ TTC ബസിനുള്ളിൽ കുത്തേറ്റ യുവാവ് മരിച്ചു; പ്രതിക്കായി തിരച്ചിൽ

ടൊറന്റോ: ടൊറന്റോയിൽ ടിടിസി (TTC) ബസിനുള്ളിലുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്കാർബ്റോയിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഈസ്റ്റ് എഗ്ലിന്റൺ അവന്യൂവിനും ഫാൽമൗത്ത് അവന്യൂവിനും സമീപം സർവീസ് നടത്തുകയായിരുന്ന ടിടിസി ബസിനുള്ളിലാണ് ആക്രമണം നടന്നതെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ പ്രതിയെന്ന് സംശയിക്കുന്നയാൾ ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടതായാണ് പൊലീസിന്റെ പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ടൊറന്റോ പൊലീസിന്റെ ഹോമിസൈഡ് വിഭാഗം അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനും സംഭവത്തിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!