പി പി ചെറിയാൻ
ഡാലസ് : ഗാർലാൻഡ് സിറ്റിയുടെ മികച്ച സിവിക് സർവീസിനുള്ള അവാർഡ് നൽകി പി സി മാത്യുവിനെ ഗാർലാൻഡ് സിറ്റി കൗൺസിൽ ആദരിച്ചു.
ഗാർലാൻഡ് സിറ്റി കൗൺസിലിന്റെ “ഗാർലാൻഡ് റീഇമാജിൻഡ്” എന്ന് പേരിട്ടു നടത്തിയ വാർഷിക ഡിന്നർ പാർട്ടിയിൽ ഗാർലാൻഡ് സിറ്റിയുടെ വിവിധ ബോർഡ് അംഗങ്ങളുടെയും കമ്മീഷൻ അംഗങ്ങളുടെയും സിറ്റി കൗൺസിലിന്റെയും സംയുക്ത സാന്നിധ്യത്തിലാണ് മേയർ സ്കോട്ട് ലെമേ പ്ലാക് നൽകിയത്. കഴിഞ്ഞ ഒരു വർഷം എൻവിറോൺമെന്റൽ ആൻഡ് കമ്മ്യൂണിറ്റി അഡ്വൈസറി ബോർഡിൽ അനുഷ്ടിച്ച സേവനത്തിനാണ് അംഗീകാരം നൽകിയത്.

പി സി മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ “ആൻ ഓത്ത് ഫോർ സർവൈവൽ” (ഉണർവ്) എന്ന പരിസ്ഥിതി സംരക്ഷണ അവബോധ ഹൃസ്വ ചിത്രം ബോർഡ് മീറ്റിംഗിൽ പ്രദർശിപ്പിക്കുകയും ബോർഡിൻറെ അനുമോദനം നേടുകയും ചെയ്തിരുന്നു. മലയാളി സംഘടനകളിലൂടെ പ്രവർത്തിച്ചു ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ എന്ന സഘടനയ്ക്ക് രൂപം നൽകി സാമൂഹ്യ സേവനത്തിനും പി സി മാത്യു കാട്ടുന്ന താല്പര്യത്തിനു ഗാർലാൻഡിലെ മാത്രമല്ല ഡാലസിലെ വലിയ ഇന്ത്യൻ സമൂഹം പിന്തുണ നൽകുന്നു.
പി സി മാത്യു, റസ്റ്റിക്ക് ഓക്സ് ഹോം ഔനേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, ഷോർസ് ഓഫ് വെല്ലിങ്ടൺ ഹോം ഔനേഴ്‌സ് അസോസിയേഷൻ ട്രഷറർ, ഗാർലാൻഡ് സിറ്റി കൗൺസിൽ സീനിയർ സിറ്റിസൺസ് കമ്മീഷൻസ് എന്നിവടങ്ങളിൽ ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു.
