വാഷിങ്ടണ്‍: യുഎസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന സ്വാഭാവിക പൗരത്വം പരിമിതപ്പെടുത്താനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് കോടതിയില്‍ തിരിച്ചടി. ഗര്‍ഭിണികള്‍ യുഎസിലെത്തി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി പൗരത്വം നേടുന്ന ‘ബര്‍ത്ത് ടൂറിസം’ തടയാന്‍ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ പുതിയ ഉത്തരവ് മേരിലാന്‍ഡിലെ യുഎസ് ഫെഡറല്‍ ജഡ്ജ് ഡെബ്ര എല്‍. ബോഡ്മാന്‍ തടഞ്ഞു.

കുടിയേറ്റ കുടുംബങ്ങളും മനുഷ്യാവകാശ സംഘടനകളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഇടക്കാല സ്റ്റേ. ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം യുഎസ് മണ്ണില്‍ ജനിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവിക പൗരത്വത്തിന് പൂര്‍ണ്ണ അവകാശമുണ്ടെന്ന് ഉത്തരവില്‍ ജഡ്ജി വ്യക്തമാക്കി.
