Saturday, March 14, 2026

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ഖാര്‍ഗെയ്ക്കും സോണിയയ്ക്കും ക്ഷണം

kharge and sonia invited to the ram temple dedication ceremony

അയോധ്യ: ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചു. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ് ക്ഷണക്കത്ത് അയച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷ്ഠദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സത്യതയില്ലെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണക്കത്ത് അയച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിവിധ പാരമ്പര്യങ്ങളില്‍ നിന്നുള്ള ആദരണീയരായ നാലായിരത്തോളം സന്യാസിമാരെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുള്ളത്. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!