തപാൽ സ്റ്റാമ്പുകളുടെ പുതിയ പതിപ്പുകൾ 2024 ഓടെ പുറത്തിറങ്ങുമെന്ന് കാനഡ പോസ്റ്റ്. പ്രഗത്ഭരായ കനേഡിയൻ പൗരന്മാരെ ആദരിച്ചുകൊണ്ടുള്ളതും , സത്യവും അനുരഞ്ജനവും, ദേശീയ വന്യജീവികൾ , ബഹിരാകാശ കാഴ്ചകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പുതിയ ഡിസൈനുകൾ. വാർഷിക സ്റ്റാമ്പ് പ്രോഗ്രാം നമ്മുടെ രാജ്യത്തെ രൂപപ്പെടുത്തുന്ന പൗരന്മാരെയും സ്ഥലങ്ങളെയും പ്രദർശിപ്പിക്കുന്നതായി തപാൽ വകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
ബ്ലാക്ക് ഹിസ്റ്ററി മാസത്തിന് മുന്നോടിയായി പുറത്തിറക്കിയ സ്റ്റാമ്പ് ഡിസൈനിൽ നോർത്ത് അമേരിക്കയിൽ പത്രം പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരിയായ മേരി ആൻ ഷാഡ് ഇടം ഇടംപിടിക്കുമെന്ന് കാനഡ പോസ്റ്റ് അറിയിച്ചു. പ്രാദേശിക പൂക്കൾ പ്രദർശിപ്പിക്കുന്ന വാർഷിക “ഫ്ലവേഴ്സ് സീരീസ്” മാർച്ചിൽ നടത്തും.

2024 ഏപ്രിൽ 8-ന് നടക്കുന്ന സ്റ്റാമ്പ് ലൈനപ്പിൽ സൂര്യഗ്രഹണത്തിന്റെ ചിത്രവും പ്രദർശിപ്പിക്കും. മെയ് മാസത്തിൽ കനേഡിയൻ ഗ്രാഫിക് നോവലിസ്റ്റുകളെയും , ജൂലൈയിൽ വംശനാശഭീഷണി നേരിടുന്ന തവളകൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ ചിത്രങ്ങൾ അവതരിപ്പിക്കും. ഈദ്, ദീപാവലി, ഹനുക്ക, ക്രിസ്മസ് എന്നിവയുൾപ്പെടെ അടുത്ത വർഷത്തെ അവധി ദിനങ്ങളിലും പുതിയ ഡിസൈനുകൾ അവതരിപ്പിക്കും
