Wednesday, October 15, 2025

രാഷ്ട്രപിതാവിനെ അപമാനിച്ച് എസ്എഫ്ഐ നേതാവ്; മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്തു

sfi leader insults father of nation the video was taken by placing a cooling glass on the statue of mahatma gandhi

രാഷ്ട്രപിതാവിനെ അപമാനിച്ച് എസ്എഫ്ഐ നേതാവ്. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്താണ് ആലുവ ഏരിയ കമ്മിറ്റി അംഗവും ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹിയുമായ നാസർ മഹാത്മാ ​ഗാന്ധിയെ അവഹേളിച്ചത്.

‘എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ’ എന്ന പരിഹാസം കൂടി നടത്തിയിട്ടുണ്ട് നാസർ. നാസറിന്റെ ഈ പ്രവർത്തി വീഡിയോയിൽ പകർത്തിയത് കൂടെയുള്ളവർ തന്നെയാണ്. എസ്എഫ്ഐ നേതാവ് മഹാത്മാ ​ഗാന്ധിയെ അവഹേളിച്ചത് കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാർത്ഥികൾ പ്രതികരിച്ചു. അതേസമയം സംഭവം എന്താണെന്ന് തിരക്കിയ ശേഷം പ്രതികരിക്കാമെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!