Thursday, November 5, 2026

പുതുവത്സര സമ്മാനം: 22 യു എസ് സംസ്ഥാനങ്ങളിൽ മിനിമം വേതനം വർധന

New Year's gift: Minimum wage increases in 22 US states

ഡോ. മാത്യു ജോയിസ് (ലാസ് വേഗസ്)

ഇതാ വരുന്നു പുതുവത്സര സമ്മാനം! 22 സംസ്ഥാനങ്ങളിലെ ഏകദേശം 20 ദശലക്ഷം തൊഴിലാളികൾക്ക് ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന വേതന വർധന ലഭിക്കുമെന്ന പുതുവത്സര സമ്മാനം ഇതാ വരുന്നു.

2022-ൽ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിന് ശേഷം ഇപ്പോൾ കുറഞ്ഞുവരുന്ന പണപ്പെരുപ്പം മൂലം തൊഴിലാളികൾ ബുദ്ധിമുട്ടുന്ന സമയത്താണ് ഉയർന്ന മിനിമം വേതന വർധന നടപ്പിലാക്കുന്നത്. ഇക്കണോമിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമീപകാല കണക്കനുസരിച്ച്, ഈ നീക്കം ഏകദേശം 9.9 ദശലക്ഷം തൊഴിലാളികൾക്ക് ശമ്പള വർധനയ്ക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ചരിത്രം പറയുന്നത്, 1967-ൽ മണിക്കൂറിന് $1.00 മാത്രമായിരുന്ന മിനിമം കൂലി, 1970 ഫെബ്രുവരിയിൽ $1.45 ആയി കൂട്ടിക്കിട്ടിയത് അന്നൊരു സംഭവമായിരുന്നു എന്നാണ്.

2012 മുതൽ, മൊത്തം 13 സംസ്ഥാനങ്ങൾ $15 (അല്ലെങ്കിൽ അതിലും ഉയർന്ന) മിനിമം വേജസ് നടപ്പാക്കിയിരുന്നു: (കാലിഫോർണിയ, കനറ്റികട്ട്, ഡെലവെയർ, ഫ്ലോറിഡ, ഹവായ്, ഇല്ലിനോയിസ്, മേരിലാൻഡ്, മസാച്യുസെറ്റ്സ്, നെബ്രാസ്ക, ന്യൂജഴ്സി, ന്യൂയോർക്ക്, റോഡ് ഐലൻഡ്, കൂടാതെ വെർജീനിയ).

2024 ജനുവരി ഒന്ന് മുതൽ, കൂലി വർധിപ്പിക്കുന്ന സംസ്ഥാനങ്ങൾ ഇവയാണ്:

അലാസ്ക : $10.85 നിന്ന് $11.73 വരെ (+88¢) • അരിസോന : $10.85 നിന്ന് $14.35 വരെ (+50¢) • കാലിഫോർണിയ : $15.50 നിന്ന് $16.00 വരെ (+50¢) • കൊളറാഡോ : $13.65 നിന്ന് $14.42 വരെ (+77¢) • കണക്റ്റിക്കട്ട്: $15.00 നിന്ന് $15.69 വരെ (+69¢) • ഡെലവെയർ : $11.75 നിന്ന് $13.25 വരെ (+$1.50) • ഹവായ്: $12.00 നിന്ന് $14.00 വരെ (+$2) • ഇല്ലിനോയ് : $13.00 നിന്ന് $14.00 വരെ (+$1) • മെയ്ൻ : $13.80 നിന്ന് $14.15 വരെ (+35¢) • മേരിലാൻഡ്: $13.25 നിന്ന് $15.00 വരെ (+$1.75) • മിഷിഗൺ : $10.10 നിന്ന് $10.33 വരെ (+23¢) • മിനസോട : $10.59 നിന്ന് $10.85 വരെ (+26¢) • മിസോറി : $12.00 നിന്ന് $12.30 വരെ (+30¢) • മോന്റാന : $9.95 നിന്ന് $10.30 വരെ (+35¢) • നെബ്രാസ്ക : $10.50 നിന്ന് $12.00 വരെ (+$1.50) • ന്യൂജഴ്സി : $14.13 നിന്ന് $15.13 വരെ (+$1) • ന്യൂയോർക്ക് : $14.20 നിന്ന് $15 വരെ (+80¢) • ഒഹായോ : $10.10 നിന്ന് $10.45 വരെ (+35¢) • റോഡ് ഐലൻഡ്: $13.00 നിന്ന് $14.00 വരെ (+$1) • സൗത്ത് ഡെക്കോഡ : $10.80 നിന്ന് $11.20 വരെ (+40¢) • വെർമോണ്ട് : $13.18 നിന്ന് $13.67 വരെ (+49¢) • വാഷിംഗ്ടൺ: $15.74 നിന്ന് $16.28 വരെ (+54¢).

രാജ്യത്തുടനീളമുള്ള ഏറ്റവും ഉയർന്ന നിരക്ക് നോക്കിയാൽ സാങ്കേതികമായി ഏറ്റവും ഉയർന്ന മണിക്കൂർ മിനിമം വേതനം $16.28 ഉള്ള സംസ്ഥാനമാണ് വാഷിംഗ്ടൺ.

ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നെവാഡയുടെയും ഓറിഗനിന്റെയും പുതിയ മിനിമം വേതനം യഥാക്രമം മണിക്കൂറിന് $12 ഉം $14.20 ഉം ആയിരിക്കും. ഫ്ലോറിഡയിലെ മിനിമം വേതനം സെപ്റ്റംബർ 30ന് മണിക്കൂറിന് 13 ഡോളറായി ഉയർത്തും.

ഇമിഗ്രേഷൻ സ്റ്റാറ്റസ്, വൈകല്യം അല്ലെങ്കിൽ ബുദ്ധിമുട്ടുള്ള ജോലിസ്ഥലം എന്നിവ കാരണം ചൂഷണത്തിന് ഇരയാകാൻ സാധ്യതയുള്ള നിരവധി തൊഴിലാളികൾക്ക് മിനിമം വേതന വർധന സുപ്രധാനമാണ്, (മാത്രമല്ല വരാനിരിക്കുന്ന ഇലക്ഷനിൽ വോട്ടുകൾ കുറയാതിരിക്കാനും).

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!