നോർത്ത് വെസ്റ്റ് ടെറിട്ടറീസിലെ ഫോർട്ട് സ്മിത്തിന് സമീപം വിമാനം തകർന്നു വീണതായി RCMP . ഫോർട്ട് സ്മിത്ത് യെല്ലോനൈഫിൽ നിന്ന് 740 കിലോമീറ്റർ അകലെ ടെറിട്ടറീസ്-ആൽബർട്ട അതിർത്തിക്ക് സമീപമാണ് വിമാനാപകടം ഉണ്ടായത്. ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല. സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്ന് ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു.

നോർത്ത് വെസ്റ്റ് ടെറിട്ടറീസ്-ആൽബർട്ട അതിർത്തിക്കടുത്തുള്ള യെല്ലോനൈഫിൽ നിന്ന് 740 കിലോമീറ്റർ പറന്നുയർന്നതിന് ശേഷം വിമാനത്തിന്റെ ബന്ധം നഷ്ടപെടുകയായിരുന്നുവെന്ന് ജോയിന്റ് റെസ്ക്യൂ കോർഡിനേഷൻ സെന്റർ ട്രെന്റൺ അറിയിച്ചു.
