Sunday, March 15, 2026

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ്: ചരിത്രവിജയം സ്വന്തമാക്കി രോഹന്‍ ബൊപ്പണ്ണ

australian-open-historic-win-rohan bopanna

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ. നാല്‍പ്പത്തിമൂന്നാം വയസിലാണ് ചരിത്ര നേട്ടം ബൊപ്പണ്ണ സ്വന്തമാക്കിയത്. ഫൈനലില്‍ ഇറ്റലിയുടെ സിമോണ്‍ ബോറെല്ലി – ആന്ദ്രേ വാവസോരി സഖ്യത്തെയാണ് ബൊപ്പണയും ഓസ്‌ട്രേലിയന്‍ താരം മാത്യു എബ്ദനും നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയത്. സ്‌കോര്‍: 7(7)-6, 7-5.

ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഫൈനലില്‍ നടന്നത്. ആദ്യ സെറ്റ് ടൈ ബ്രേക്കറിലാണ് ഇന്തോ- ഓസീസ് സഖ്യം നേടിയത്. രണ്ടാം സെറ്റിലായിരുന്നു ഇറ്റാലിയന്‍ സഖ്യത്തിന്റെ വെല്ലുവിളി മറികടന്ന് ബൊപ്പണ്ണയും എബ്ഡനും വിജയത്തിലെത്തിയത്. രണ്ടാം സെറ്റില്‍ തിരിച്ചുവരാന്‍ പൊരുതിനോക്കിയെങ്കിലും മത്സരം ബൊപ്പണ്ണ- എബ്ഡന്‍ സഖ്യത്തിന് അനുകൂലമാവുകയായിരുന്നു.

ചരിത്രത്തിലെ പ്രായം കൂടിയ ഗ്രാന്‍ഡ് സ്‌ലാം വിജയിയാണ് രോഹന്‍ ബൊപ്പണ്ണ. താരത്തിന്റെ കരിയറിലെ രണ്ടാമത് ഗ്രാന്‍ഡ്സ്ലാം കിരീടവും ആദ്യ പുരുഷ ഡബിള്‍സ് കിരീടവുമാണിത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!