ടൊറന്റോ: റിച്ച്മണ്ട് ഹില്ലിലെ വീടിനുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 11:30 ഓടെ നോർത്ത് ലേക്ക് റോഡിനും ബേവ്യൂ അവന്യൂവിനും സമീപമുള്ള ഒരു വീട്ടിലാണ് മൃതദേഹങ്ങൾ യോർക്ക് റീജൻ പൊലീസ് കണ്ടെത്തിയത്.

മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മരണകാരണം ഇതുവരെ വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം നടപടികൾ വരും ദിവസങ്ങളിൽ നടക്കുമെന്ന് പൊലീസ് അറിയിച്ചു.
അടുത്ത ദിവസങ്ങളിൽ ഇത് രണ്ടാം തവണയാണ് റിച്ച്മണ്ട് ഹില്ലിലെ വീടിനുള്ളിൽ ആളുകളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
