ഓട്ടവ : ചെറുപ്രാണികൾ പരത്തുന്ന സ്ലോത്ത് ഫീവർ എന്ന് അറിയപ്പെടുന്ന അപൂർവവും എന്നാൽ മാരകവുമായ രോഗം പടരുന്ന സാഹചര്യത്തിൽ അമേരിക്കയിലേക്ക് യാത്രക്കൊരുങ്ങുന്ന കനേഡിയൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് കാനഡ. അമേരിക്കയിൽ മാത്രമല്ല ബ്രസീൽ, ബൊളീവിയ, ക്യൂബ എന്നിവിടങ്ങളിലും സ്ലോത്ത് ഫീവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്ലോത്ത് ഫീവറിന് നിലവില്‍ വാക്സിന്‍ ഇല്ല. ഗര്‍ഭിണികളെയാണ് രോഗം ഏറ്റവും അധികം ബാധിക്കുക. ഇത് ഗര്‍ഭം അലസിപ്പോകാനും, മാസം തികയാതെയുള്ള പ്രസവത്തിനും, കുഞ്ഞുകള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാകാനും കാരണമായേക്കും. ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്ക്കും സമാനമായ ലക്ഷണങ്ങളാണ് സ്ലോത്ത് ഫീവറിനും. കഠിനമായ തലവേദന, പേശി വേദന, ഛര്‍ദ്ദി, ഓക്കാനം, പനി, എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍.
1955-ൽ ട്രിനിഡാഡ്, തൊബാഗോ എന്നീ കരീബിയൻ ദ്വീപുകളിലാണ് ഒറോപൗഷെ വൈറസ് സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. തെക്കേ അമേരിക്കയില്‍ സജീവമായി കാണപ്പെടുന്ന സ്ലോത്ത് എന്ന ജീവിയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. അതിനെ തുടര്‍ന്നാണ് രോഗത്തിന് സ്ലോത്ത് ഫീവര്‍ എന്ന പേര് നല്‍കിയത്. സ്ലോത്ത്, കുരുങ്ങ്, അണ്ണാന്‍, പക്ഷികള്‍ തുടങ്ങിയവയില്‍ നിന്ന് കൊതുകുകള്‍, ചെറുപ്രാണികളിലേക്കും അവയില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പടരുന്നു.
