ഓട്ടവ : ഈ ആഴ്ച മൂന്ന് കനേഡിയൻ പ്രവിശ്യകൾ അതത് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ (പിഎൻപി) വഴി സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ എന്നീ പ്രവിശ്യകളാണ് പിഎൻപി നറുക്കെടുപ്പിലൂടെ അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയത്.
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ഒക്ടോബർ 5-11
ഒൻ്റാരിയോ
ഒക്ടോബർ 8-ന്, ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP), ഫോറിൻ വർക്കർ സ്ട്രീം വഴി എംപ്ലോയർ ജോബ് ഓഫറിന് യോഗ്യത നേടിയ 885 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഏറ്റവും കുറഞ്ഞ സ്കോർ കട്ട്ഓഫ് 48 ഉള്ള അപേക്ഷകരെയാണ് നറുക്കെടുപ്പിൽ പരിഗണിച്ചത്. കൂടാതെ 52 അല്ലെങ്കിൽ അതിലും ഉയർന്ന സ്കോർ ഉള്ള ഇതേ സ്ട്രീമിന് കീഴിൽ 841 അപേക്ഷകർക്കും പ്രവിശ്യ ഇൻവിറ്റേഷൻ നൽകി.

ബ്രിട്ടിഷ് കൊളംബിയ
ഒക്ടോബർ 8-ന് നടന്ന നറുക്കെടുപ്പിലൂടെ ബ്രിട്ടിഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BCPNP) സ്കിൽഡ് വർക്കേഴ്സ്, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീം വഴി 173 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. ക്ഷണിച്ചു.

മാനിറ്റോബ
ഒക്ടോബർ 10-ന് മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (എംപിഎൻപി) മൂന്ന് നറുക്കെടുപ്പുകൾ നടത്തി. ആദ്യ നറുക്കെടുപ്പിൽ മാനിറ്റോബ സ്ട്രീമിലെ സ്കിൽഡ് വർക്കർ വിഭാഗത്തിൽ, കട്ട് ഓഫ് സ്കോർ 845 സ്കോർ ഉള്ള 82 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. അതേ ദിവസം തന്നെ നടന്ന നറുക്കെടുപ്പിൽ, പ്രവിശ്യ ഇൻ്റർനാഷണൽ എജ്യുക്കേഷൻ സ്ട്രീമിന് കീഴിൽ 114 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി. അവസാനമായി, MPNP സ്കിൽഡ് വർക്കർ ഓവർസീസ് സ്ട്രീമിന് കീഴിൽ ഒരു നറുക്കെടുപ്പ് നടത്തി. ഈ നറുക്കെടുപ്പിൽ 711 എന്ന ഏറ്റവും കുറഞ്ഞ സ്കോർ ഉള്ള 38 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകി.