ഓട്ടവ: ഏഥൻസ് സ്വദേശികളായ രണ്ട് പേർക്കെതിരെ മയക്കുമരുന്ന് കടത്തിന് കേസെടുത്ത് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ്. കിഴക്കൻ ഒൻ്റാരിയോ കമ്മ്യൂണിറ്റിയിലെ വീട്ടിൽ നടത്തിയ റെയ്ഡിന് ശേഷമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയത്. മയക്കുമരുന്ന്, ആയുധം തുടങ്ങിയവ കൈവശം വയ്ക്കൽ, അനധികൃതമായി തോക്ക് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികളുടെ പേരിൽ ചുമത്തിയിരിക്കുന്നത്.

അൻപത്തിനാലു വയസ്സുള്ള പുരുഷനും അറുപത്തിരണ്ടു വയസ്സുള്ള സ്ത്രീയുമാണ് പ്രതികൾ. 100 ഗ്രാമിൽ കൂടുതൽ ക്രാക്ക് കൊക്കെയ്ൻ, 12 ഗ്രാമിൽ കൂടുതൽ കൊക്കെയ്ൻ, കൂടാതെ എംഡിഎംഎ, ഓക്സികോഡോൺ, ഹൈഡ്രോമോർഫോൺ എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സോഡ് ഓഫ് ഷോട്ട്ഗൺ, 22 കാലിബർ റൈഫിൾ, വെടിമരുന്ന്,1000 യു എസ് ഡോളർ എന്നിവയും പിടിച്ചെടുത്തതായി ഒപിപി പറയുന്നു.
