മൺട്രിയോൾ:സലൂയിറ്റിയിൽ ഉണ്ടായ വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ച് കെബക്ക് പൊലീസ് വാച്ച്ഡോഗ്.വെടിവയ്പ്പിലെ പൊലീസ് സാനിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് വാച്ച്ഡോഗ് അന്വേഷണം ആരംഭിച്ചത്.സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.ഫാർ നോർത്തിലെ സലൂയിറ്റിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് ബിഇഐ എന്നറിയപ്പെടുന്ന വാച്ച്ഡോഗ് വ്യക്തമാക്കി.

കൂടുതൽ അന്വേഷണത്തിനായി അഞ്ച് അന്വേഷണ ഉദ്യോഗസ്ഥരെ ഉടൻ തിരഞ്ഞെടുക്കും.കൂടാതെ കെബക്ക് പ്രവിശ്യാ പൊലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തും.മൺട്രിയോളിൽ നിന്ന് ഏകദേശം 1,850 കിലോമീറ്റർ വടക്കായി 1,400-ലധികം ആളുകൾ താമസിക്കുന്ന ഗ്രാമമാണ് സലൂയിറ്റ്.
