Monday, September 21, 2026

കനത്ത മഞ്ഞുവീഴ്ച്ച: ഓട്ടവയിൽ യാത്രാ മുന്നറിയിപ്പ്

Winter travel advisory issued for Ottawa this Saturday

ഓട്ടവ : രാജ്യതലസ്ഥാനത്ത് കനത്ത മഞ്ഞുവീഴ്ച്ച പ്രതീക്ഷിക്കുന്നതിനാൽ യാത്ര ദുഷ്കരമാകുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. ശനിയാഴ്ച തലസ്ഥാനത്ത് പ്രാദേശികമായി 10 മുതൽ 15 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാത്രിയും തുടരുന്ന മഞ്ഞുവീഴ്ച്ച ഞായറാഴ്ച രാവിലെയോടെ കുറയും. ഓട്ടവയിൽ ഈ ആഴ്ച ഇതിനകം 12 സെൻ്റീമീറ്റർ മഞ്ഞുവീഴ്ചയുണ്ടായി.

വാഹനയാത്രക്കാർ അപകടകരമായ ശൈത്യകാല ഡ്രൈവിങ് സാഹചര്യങ്ങൾ പ്രതീക്ഷിക്കുകയും അതിനനുസരിച്ച് യാത്രാ പദ്ധതികൾ ക്രമീകരിക്കുകയും വേണം, കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ഇന്ന് രാവിലെ താപനില മൈനസ് അഞ്ച് ഡിഗ്രി സെൽഷ്യസ് ആയിരിക്കും. എന്നാൽ, കാറ്റിനൊപ്പം മൈനസ് 12 ആയി അനുഭവപ്പെടും. രാത്രി താപനില മൈനസ് 6 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നും ഏജൻസി അറിയിച്ചു. ഞായറാഴ്ച, ഉയർന്ന താപനില 3 ഡിഗ്രി സെൽഷ്യസ്. കൂടാതെ പ്രധാനമായും മേഘാവൃതമായ ആകാശമാണ് പ്രതീക്ഷിക്കുന്നത്. രാത്രി താപനില മൈനസ് 5 ഡിഗ്രി സെൽഷ്യസ്. തിങ്കളാഴ്ച രാവിലെ മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസായിരിക്കും താപനില. രാത്രിയിലും മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസായിരിക്കും താപനില. കൂടാതെ മഞ്ഞുവീഴ്ച്ചയും മഞ്ഞുമഴയും പ്രതീക്ഷിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!