ഓട്ടവ : കനേഡിയൻ പൗരന്മാരുടെ സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ ബെനഫിറ്റ് പേയ്മെൻ്റുകൾ ഓരോ മാസവും കാനഡ റവന്യൂ ഏജൻസി (CRA) വിതരണം ചെയ്യുന്നുണ്ട്. യോഗ്യരായ കനേഡിയൻ പൗരന്മാർക്ക് വർധിച്ചു വരുന്ന ജീവിതച്ചെലവ് പരിഹരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ബെനഫിറ്റ് പേയ്മെൻ്റുകളും നൽകുന്നത്.

ഇത്തരം ബെനഫിറ്റ് പേയ്മെൻ്റുകളിലൊന്നായ കാനഡ പെൻഷൻ പ്ലാൻ (CPP) പേയ്മെൻ്റുകൾ ഇന്ന് (ഡിസംബർ 27) വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. വിരമിക്കുമ്പോൾ വരുമാനവും വൈകല്യമോ മരണമോ ഉണ്ടായാൽ ആനുകൂല്യങ്ങളും നൽകുന്നതിന് രൂപകൽപ്പന ചെയ്ത ഒരു രാജ്യവ്യാപക സോഷ്യൽ ഇൻഷുറൻസ് പ്രോഗ്രാമാണ് കാനഡ പെൻഷൻ പ്ലാൻ. 65 വയസ്സിന് മുകളിലുള്ള താമസക്കാർക്ക് പരമാവധി 1,364.60 ഡോളർ പ്രതിമാസ പേയ്മെൻ്റിന് അർഹതയുണ്ട്. 2025 ജനുവരി 29, ഫെബ്രുവരി 26, മാർച്ച് 27, ഏപ്രിൽ 28, മെയ് 28, ജൂൺ 26, ജൂലൈ 29, ഓഗസ്റ്റ് 27, സെപ്റ്റംബർ 25, ഒക്ടോബർ 29, നവംബർ 26 എന്നീ തീയതികളിലാണ് അടുത്ത വർഷത്തെ കനേഡിയൻ പെൻഷൻ പ്ലാൻ വിതരണം ചെയ്യുന്നത്.
